Redirecting...

Sunday, March 11, 2007

വിശാലമനോരമാഖ്യാലങ്കൃതി

വിശാല്‍ ഭയ്യാ വീണ്ടും... വിശാല്‍ജിയുടെ കൊടകര പുരാണത്തെപ്പറ്റി മനോരമയില്‍ ഞാന്‍ ഇന്നു കണ്ട ഒരു ലേഖനത്തിന്റെ ലിങ്ക് ചുവടെ ചേര്ക്കുന്നു...

അതിന്റെ സ്ക്രീന്‍ഷോട്ട് എടുത്ത് ഇവിടെ ഇടാന്‍ അറിയാഞ്ഞിട്ടല്ല... പിന്നെ കോപ്പി റൈറ്റും, കോപ്പൂം കൊടച്ചക്രവും ഒക്കെ വരുമ്... ലിങ്കില്‍ നോക്കൂ

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/home/malayalamYuva.jsp



ഓ.ടോ: ലേഖനത്തിലെ തമാശ: വിശാലന്‍ ചേട്ടന്‍ യുവാവാണത്രെ! 35 വയസായ ഒരു തൈ കിളവന്‍ എന്നു പറയാമായിരുന്നു!!! (ചുമ്മാ)

Thursday, March 8, 2007

എമ്മെല്ലം

നാളെ നിനക്കെന്താ പരിപാടി?

ഒന്നും ഇല്ല പറയ്.. എന്താ പരിപാടി.

നീ നാളെ എന്റെ കൂടെ വരാമൊ? നമുക്കൊരു സ്ഥലം വരെ പോകാം.

എവിടെയാ? ഞാന്‍ മഹാബലിപുരത്ത് പോകാം എന്ന് കരുതി.

ഇതതൊന്നും അല്ല. നിനക്ക് പ്രയോജനമുള്ള കാര്യമാ.

എന്താ? വല്ല കല്യാണവും ഉണ്ണാനാണോ?

അല്ല ഇത്തിരി കാശ് തടയുന്ന ഏര്‍പ്പാടാണ്.

(മനസ്സില്‍: എന്തോ ഒരു എമ്മെല്ലെം മണക്കണുണ്ടല്ലോ?) എന്തോന്നാ? വല്ല ആംബേയോ തോഡിക്കേറോ

വല്ലോമാണോ?

അതെന്താ സാധനം? (മുഖത്തൊരു നിഷ്കളങ്ക ഭാവം)

അല്ല, വല്ല മാര്‍ക്കറ്റിങ് കൊണാണ്ടറുമാണോ എന്ന് ചോദിച്ചതാ...

ഇത് മാര്‍ക്കറ്റിങ്ങേ അല്ല...

പിന്നെ?

നീ ഒരു ചെറിയ സംഖ്യ മുതല്‍മുടക്കായി ഇറക്കണം. പിന്നെ നിന്നെ സഹായിക്കാന്‍ ഒരു വന്‍ പട തന്നെ കാണും.

ഇപ്പൊ തന്നെ എന്നെ ഒരുപാട് പേര്‍ സഹായിക്കുന്നുണ്ട് അത് പോരെ?

കാശുണ്ടാക്കാന്‍ നിന്നെ ആരെങ്കിലും സഹായിക്കുന്നുണ്ടോ?

അതിനല്ലെ ഞാന്‍ ജോലി ചെയ്യുന്നത്? ആട്ടെ... എത്രയാ ഈ ചെറിയ മുതല്‍മുടക്ക് സംഖ്യ?

വെറും ട്വണ്ടിയെയിറ്റ് തൌസന്റ്സ്.

എന്റമ്മോ‍ാ‍ാ‍ാ.... ഡാ അതിലെത്ര പൂജ്യമുണ്ടെന്ന് നിനക്കറിയാവൊ?

എടാ കിട്ടാന്‍ പോകുന്നത് ലക്ഷങ്ങളാകുമ്പോള്‍ ഈ ഇരുപത്തെട്ട് നിനക്ക് തിരിച്ചെടുത്തൂടെ...?

അത് ശരിയാ. ആട്ടെ മുതല്‍ മുടക്കീട്ട് എന്ത് ചെയ്യണം?


നീ ഒന്നും ചെയ്യണ്ടാ. ചുമ്മാ ഇരുന്നാല്‍ മതി. പണം വന്നിങ്ങനെ കുമിയും.

പിന്നേ... നിന്റെ മാമന്‍ കൊണ്ടിടുമായിരിക്കും.. ഒന്ന് പോട ചെക്കാ...

എന്നെ നോക്കൂ, ഓരോ ആഴ്ച്ചയും എനിക്ക് രണ്ടും മൂന്നും ലക്ഷത്തിന്റെ ചെക്കാണ് വരുന്നത്.

വണ്ടിച്ചെക്കാണോ?

കളിയാക്കരുത്. നീ 28000 മുടക്കുമ്പോള്‍ നിനക്കൊരു രുദ്രാക്ഷമാല കിട്ടും. അത് ഭയങ്കര പവറുള്ളതാ...

പിന്നെ നീ നിന്റെ ലെഫ്റ്റ് ലെഗ്ഗിലേക്കും റൈറ്റ് ലെഗ്ഗിലേക്കും ഓരോ ആളെ കൂടെ ചേര്‍ക്കണം. പിന്നെ നിനക്ക്

എന്നും ചെക്ക് കിട്ടിത്തുടങ്ങും... സത്യം

അമ്പേ.... 28000 രൂഫാ കൊടുത്ത് ഒരു രുദ്രാക്ഷമാല വാങ്ങാനേ... എന്നിട്ടങ്ങ് ഹിമാലയത്ത് പോയി നിന്നാല്‍

മതി.


“ജഡരീ മുണ്ഡീ മുഞ്ചിത കേശ
കാഷായാമ്പര ബഹുകൃത വേഷ
പശ്ശ്യന്നഭിജന പശ്ശ്യതി മൂഢേ
ഉദര നിമിത്തം ബഹുകൃത വേഷം...“

തുടരും...

Saturday, March 3, 2007

ഇതാണോ കുട്ടിച്ചാത്തന്‍ വിലാസം?

പ്രിയപ്പെട്ട ബൂലോഗ സമൂഹമെ,

മാര്ച് മൂന്നാം തിയ്യതി രാത്രി 11 മണിയോടെ തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന എന്റെ ബ്ലോഗ്ഗില്‍ 'സ്റ്റാലിനും ക്രൂഷ്ചേവും' എന്ന പോസ്റ്റ് ഇട്ട് ചെന്ന് കിടന്നുറങ്ങി. ഇന്നലെ അല്പം തിരക്കിലായത് കൊണ്ട് ബ്ലോഗ് ചെക്ക് ചെയ്യാന്‍ ഒത്തില്ല. ഇന്ന് നോക്കിയപ്പോള്, തിരുവനന്തപുരം ക്രോണിക്കിള്‍ എന്റെതല്ലാതായിരിക്കുന്നു. അതിലെ പല പോസ്റ്റുകളും കാണാനില്ല. ടെമ്പ്ളേറ്റ് മാറിയിരിക്കുന്നു. ബ്ലോഗറില്‍ ചാത്തന്‍ കൂടിയൊ?

എന്തായാലും ഞാന്‍ തുറന്ന പുതിയ തട്ട്കടയിലേക്ക് എല്ലാര്ക്കും സ്വാഗതം.

ബൂലോഗ കിടിലങ്ങളേ... എന്താണ്‌ എന്റെ ക്രോണിക്കിളിന്‌ സംഭവച്ചത്? ശരിയാക്കാന്‍ വല്ല വഴിയുമുണ്ടെങ്കില്‍ പറഞ്ഞു തരൂ...

സസ്നേഹം
നിങ്ങളുടെ സ്വന്തം പൊന്നമ്പലം